10
Aug 2023
Thu
10 Aug 2023 Thu

മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ച കേസില്‍ ഷാജന്‍ സ്‌കറിയക്ക് മുന്‍കൂര്‍ ജാമ്യം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: മത വിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചുവെന്നാരോപിച്ച് മറുനാടന്‍ മലയാളി ഉടമ ഷാജന്‍ സ്‌കറിയക്കെതിരെ നിലമ്പൂര്‍ പൊലീസ് എടുത്ത കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഈ മാസം 17ന് അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പില്‍ ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. നിലമ്പൂര്‍ നഗരസഭാ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്‌കറിയ നല്‍കയ പരാതിയിലാണ് ഷാജന്‍ സക്‌റിയക്കെതിരെ കേസെടുത്തത്. ജസ്റ്റിസ് കെ. ബാബുവാണ് ഷാജന്റെ ജാമ്യ ഹര്‍ജി പരിഗണിച്ചത്.

നേരത്തെ പൊലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്തിയെന്ന പരാതിയില്‍ ഷാജന്‍ സ്‌കറിയക്കെതിരെ കേസെടുത്തിരുന്നു. നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം സൈബര്‍ പൊലീസാണ് കേസെടുത്തത്. ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാണ് കേസ്. കേരളാ പൊലീസിന്റെ പ്രൊട്ടക്റ്റഡ് സിസ്റ്റമായ കമ്പ്യൂട്ടര്‍ വയര്‍ലസ് സംവിധാനത്തില്‍ അനധികൃതമായി കടന്നുകയറിയെന്നും ഉന്നത ഉദ്യോഗസ്ഥരുടെ അതീവ രഹസ്യ വയര്‍ലസ് സന്ദേശങ്ങള്‍ ചോര്‍ത്തിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു. ഒദ്യോഗിക രഹസ്യ നിയമം, ടെലിഗ്രാഫ്, ആക്ട്, ഐടി ആക്ട് തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കൂടാതെ വ്യവസായി എം.എ യൂസുഫലി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍, നടന്‍ പ്രിഥ്ര്വിരാജ്, സി.പിഎം എം.എല്‍.എ പി.വി ശ്രീനിജന്‍ തുടങ്ങിയവര്‍ നല്‍കിയ മാനനഷ്ടക്കേസും ഷാജന്‍ നേരിടുന്നുണ്ട്.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക