01
Aug 2023
Sat
01 Aug 2023 Sat

നെയ്യാറ്റിന്‍കരയില്‍ മുടിവെട്ടാനെത്തിയ ആണ്‍കുട്ടികളെ വിവസ്ത്രരാക്കി പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; ബാര്‍ബര്‍ അറസ്റ്റില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പത്തനംതിട്ട: നെയ്യാറ്റിന്‍കരയില്‍ മുടിവെട്ടാനെത്തിയ ആണ്‍കുട്ടികളെ വിവസ്ത്രരാക്കിയ ശേഷം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ബാര്‍ബര്‍ അറസ്റ്റില്‍. നെയ്യാറ്റിന്‍കര മണലൂര്‍ മേലേപുത്തന്‍വീട്ടില്‍ ചന്ദ്രന്‍ (62) ആണ് അറസ്റ്റിലായത്.

കഴിഞ്ഞ മെയില്‍ ആണ് കേസിനാസ്പദമായ സംഭവം. ഉച്ചയ്ക്ക് 12 മണിയോടെ മലയാലപ്പുഴ മുക്കുഴിയിലെ ചന്ദ്രന്റെ മുടിവെട്ടുകടയില്‍ എത്തിയ കുട്ടികളെ ഇയാള്‍ വിവസ്ത്രരാക്കി ലൈംഗികാതിക്രമം കാട്ടുകയായിരുന്നു. ചന്ദ്രനെ കോടതി റിമാന്‍ഡുചെയ്തു.

എസ്.ഐ. കിരണിന്റെ നേതൃത്വത്തില്‍ എസ്.സി.പി.ഒ.മാരായ ശ്രീരാജ്, ഇര്‍ഷാദ്, സി.പി. ഓമാരായ സുഭാഷ്, അരുണ്‍, അമല്‍ എന്നിവരാണ് കേസ് അന്വേഷിച്ചത്.