മെസ്സി കരുത്തില്‍ യു.എസ് ലീഗ്‌സ് കപ്പില്‍ ആദ്യമായി മുത്തമിട്ട് ഇന്റര്‍ മയാമി
|
ന്യൂയോര്‍ക്ക്: ലയണല്‍ മെസ്സിയുടെ കരുത്തില്‍ യു.എസ് ലീഗ്‌സ് കപ്പില്‍ ആദ്യമായി മുത്തമിട്ട് ഇന്റര്‍ മയാമി. ഇന്ന് രാവിലെ നടന്ന മത്സരത്തില്‍ നാഷ്വലിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ഇന്റര്‍ മയാമി കിരീടം നേടിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഒരോ ഗോള്‍ വീതമായിരുന്നു അടിച്ചിരുന്നത്. മെസ്സി ഇന്നും മയാമിക്ക് ആയി ഗോള്‍ നേടി. ഷൂട്ടൗട്ടില്‍ 11- 10നാണ് മയാമി വിജയിച്ചത്.
23ാം മിനിറ്റില്‍ ലയണല്‍ മെസ്സിയുടെ ഗോളിലൂടെ മയാമി മുന്നിലെത്തിയെങ്കിലും 53 ാം മിനിറ്റില്‍ നാഷ്വല്‍ സമനില കണ്ടെത്തി. കോര്‍ണര്‍ കിക്കില്‍ നിന്ന് ഫഫ പികോല്‍റ്റ് ആണ് അവര്‍ക്ക് സമനില ഗോള്‍ നല്‍കിയത്.
നാഷ്വല്‍ താരങ്ങളെ മികച്ച ഡ്രിബ്ലിങ്ങിലൂടെ കീഴടക്കിയുള്ള മെസ്സിയുടെ ഇന്നത്തെ ഗോള്‍ ശരിക്കും മാജിക്കായിരുന്നു. നാഷ്വല്‍ ഡിഫന്‍ഡര്‍ വാക്കര്‍ സിമ്മര്‍മാനെ ഡ്രിബിള്‍ ചെയ്ത മെസ്സി, പെനാല്‍റ്റി ബോക്‌സിന് തൊട്ടു പുറത്ത് നിന്ന് ഒരു ബെന്‍ഡിംഗ് ഷോട്ട്, ഗോള്‍ പോസ്റ്റിന്റെ മുകളിലെ ഇടത് മൂലയിലേക്കായി പായിച്ചു. ഡൈവിംഗ് ഗോള്‍കീപ്പര്‍ എലിയട്ട് പാനിക്കോയ്ക്ക് പന്ത് തടയാന്‍ അവസരമുണ്ടായിരുന്നില്ല.
മെസ്സി മയാമിയില്‍ എത്തിയ ശേഷം തുടര്‍ച്ചയായ ഏഴാം മത്സരത്തിലാണ് ഗോള്‍ നേടുന്നത്. ഏഴ് മത്സരങ്ങളില്‍ നിന്ന് 10 ഗോളുകളാണ് മെസ്സി നേടിയത്. തുടക്കത്തില്‍ നാഷ്വലിനായിരുന്നു മുന്‍തൂക്കമുണ്ടായിരുന്നതെങ്കിലും മെസ്സിയുടെ ഗോള്‍ ഇന്റര്‍ മയാമിക്ക് പുതുജീവന്‍ നല്‍കി.
ഇരു ടീമുകള്‍ക്കും വിജയ ഗോള്‍ കണ്ടെത്താന്‍ ആകാത്തതോടെ കളി പെനാള്‍റ്റി ഷൂട്ടൗട്ടിലേക്ക് എത്തി. ആദ്യ കിക്ക് എടുത്ത് മെസ്സി അനായാസം ലക്ഷ്യം കണ്ടു. നാഷ്വലിന്റെ രണ്ടാം കിക്ക് നഷ്ടമായത് തുടക്കത്തില്‍ മയാമിക്ക് മുന്‍തൂക്കം നല്‍കി. വിജയിക്കാമായിരുന്നു അഞ്ചാം കിക്ക് ഇന്റര്‍ മയാമിയും നഷ്ടമാക്കിയതോടെ സ്‌കോര്‍ 4 – 4 എന്നായി. തുടര്‍ന്ന് കളി സഡന്‍ ഡെത്തിലേക്ക് നീങ്ങി. ടീമിലെ 11 താരങ്ങളും പെനാള്‍റ്റി അടിക്കേണ്ടി വന്നു. അവസാനം 11 – 10 എന്ന സ്‌കോറിന് മയാമി വിജയിച്ച് കിരീടം ഉയര്‍ത്തി.
Nashville SC 1-1 Inter Miami aet, pens 9-10 Leagues Cup final 2023
1️⃣0️⃣ @LeaguesCup goals for our #10 👏👏#NSHvMIA | 0-1 pic.twitter.com/ELAqrPnMLb
— Inter Miami CF (@InterMiamiCF) August 20, 2023
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





