30
Aug 2023
Tue
30 Aug 2023 Tue

കാഞ്ഞിരപ്പള്ളി: ഓവര്‍ടേക്കിങ്ങ് ചെയ്യാനുള്ള ശ്രമത്തിനിടെ ഇരുചക്ര വാഹന യാത്രികന്‍ കെഎസ്ആര്‍ടിസി ബസ്സിനടിയില്‍ പെട്ട് മരിച്ചു. കാഞ്ഞിരപ്പള്ളി പട്ടിമറ്റം കറിപ്ലാവ് ചമ്പക്കര ബേബിയുടെയും സൂസന്റെയും മകന്‍ സ്‌കറിയാച്ചന്‍ (25) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വ വൈകീട്ട് 5.30ഓടെ കാഞ്ഞിരപ്പള്ളി കുരിശിങ്കല്‍ ജങ്ഷനിലായിരുന്നു അപകടം. ബൈക്ക് ഡിവൈഡറില്‍ തട്ടിയതോടെ സ്‌കറിയാച്ചന്‍ ബസ്സിനടിയിലേക്ക് വീഴുകയായിരുന്നു. ബസ്സിന്റെ പിന്‍ചക്രം യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി.

യുവാവിനെ ഉടന്‍ തന്നെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ ഹാസിലിന്‍ (എറണാകുളം), മകള്‍ നെതാലിയ (ഒരു വയസ്), സഹോദരന്‍ ഇട്ടിരാച്ചന്‍ (യുകെ).