30
Aug 2023
Tue
30 Aug 2023 Tue

തിരൂരങ്ങാടി: ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവറായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മഞ്ചേരി കോടതിയില്‍ കീഴടങ്ങി. മൂന്നിയൂര്‍ ആലിന്‍ചുവട്ടില്‍ പാറക്കാവ് സ്വദേശിയായ ജയനാണ് മഞ്ചേരി കോടതിയില്‍ കീഴടങ്ങിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ 11ാം തിയ്യതിയാണ് വാടക ക്വാര്‍ട്ടേഴ്‌സില്‍ വച്ച് പ്രതി കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ ബന്ധുക്കള്‍ പരാതിപ്പെട്ടിട്ടും തിരൂരങ്ങാടി പൊലീസ് ആദ്യം കേസ് എടുക്കാന്‍ തയ്യാറായില്ലെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.

കുട്ടി പഠിപ്പിക്കുന്ന സ്‌കൂളിലെ അധ്യാപകരുടെയും ചൈല്‍ഡ് ലൈനിന്റെയും ഇടപെടലിനെ തുടര്‍ന്നാണ് 16ന് കേസ് രജിസ്റ്റര്‍ ചെയ്തത്. പരപ്പനങ്ങാടി കോടതി മുമ്പാകെ കുട്ടിയുടെ മൊഴിയെടുത്തിട്ടും പൊലീസ് വിവരം മാധ്യമങ്ങളെ അറിയിക്കാതെ മറച്ചുവയ്ക്കുകയും ചെയ്തിരുന്നു. പ്രതിയെ പിടികൂടാത്ത പൊലീസ് നടപടിക്കെതിരേ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ജയന്‍ മഞ്ചേരി കോടതിയില്‍ കീഴടങ്ങിയത്.