30
Aug 2023
Wed
30 Aug 2023 Wed

പാലക്കാട് കല്ലട ബസ് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പാലക്കാട്: ശ്രീകൃഷ്ണപുരം തിരുവാഴിയോട് സ്വകാര്യ ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. കല്ലട ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മലപ്പുറം സ്വദേശി സൈനബാ ബീവിയാണ് മരിച്ചത്.

തിരുവാഴിയോട് കാര്‍ഷിക വികസന ബാങ്കിന് മുന്നിലാണ് അപകടം. ചെന്നൈയില്‍നിന്നു കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ഇറക്കത്തില്‍ നിയന്ത്രണംവിട്ട ബസ് വൈദ്യുത പോസ്റ്റിലിടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു. ബസില്‍ 35ഓളം യാത്രക്കാരാണ് ഉണ്ടായിരുന്നത്. നിയന്ത്രണം വിട്ട ബസ് റോഡിന് നടുവില്‍ തന്നെ മറിയുകയായിരുന്നു. ഒരു സ്ത്രീയും പുരുഷനും ബസിനടിയില്‍ പെട്ട് ഗുരുതരമായി പരിക്കേറ്റു. ഇവരെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോലീസും ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

ഒറ്റപ്പാലം എം.എല്‍.എ കെ. പ്രേംകുമാര്‍ സ്ഥലത്തെത്തി. മരണം സംബന്ധിച്ച് സ്ഥലത്ത് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് രണ്ട് പേര്‍ മരിച്ചെന്ന് എംഎല്‍എ പ്രതികരിച്ചിരുന്നു. എന്നാല്‍ ഒരാളുടെ മരണമാണ് സ്ഥിരീകരിച്ചത്.