17
Aug 2023
Thu
17 Aug 2023 Thu

ചന്ദ്രയാന്‍- വിജയത്തിന് പിന്നില്‍ ഈ മലപ്പുറത്തുകാരനും ഒരു പങ്കുണ്ട്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം: ചന്ദ്രയാന്‍-3 ഭൂമിയില്‍നിന്ന് കുതിച്ചുയര്‍ന്ന് വിജയകരമായി ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുമ്പോള്‍ ആ ദൗത്യത്തില്‍ പങ്കാളിയായി മലപ്പുറം സ്വദേശിയായ ശാസ്ത്രജ്ഞനും. പെരിന്തല്‍മണ്ണ മേലാറ്റൂര്‍ കിഴക്കുംപാടം വാക്കയില്‍ കുഞ്ഞുമുഹമ്മദിന്റെയും ഫാത്തിമയുടെയും മകന്‍ ഷാഹുല്‍ ഹമീദാണ് ചരിത്രനേട്ടത്തിന്റെ ഭാഗമായി മലപ്പുറത്തിന്റെ അഭിമാനമായത്. കഴിഞ്ഞ 14 വര്‍ഷമായി ഐ.എസ്.ആര്‍.ഒ.യില്‍ സയന്റിസ്റ്റായി സേവനമനുഷ്ഠിക്കുന്ന ഷാഹുല്‍ ഹമീദ് മുമ്പും ഇത്തരത്തിലുള്ള ദൗത്യത്തില്‍ പങ്കാളിയായിരുന്നു.

ഷാഹുല്‍ ഹമീദിന്റെ മികവിനെക്കുറിച്ച് പെരിന്തല്‍മണ്ണ എം.എല്‍.എ നജീബ് കാന്തപുരം ആണ് ഫേസ്ബുക്കില്‍ അറിയിച്ചത്. ചരിത്ര നേട്ടത്തില്‍ മണ്ഡലത്തില്‍നിന്നുള്ള ആളുടെ പങ്കുകൂടി ഉണ്ടെന്നത് ഏറെ അഭിമാനകരവും സന്തോഷകരവുമാണെന്ന് എം.എല്‍.എ കുറിച്ചു. രാജ്യത്തിന്റെ നേട്ടത്തില്‍ നമ്മുടെ നാട്ടുകാരന്‍ കൂടി വലിയ പങ്കുവഹിച്ചു എന്നത് ഇരട്ടിമധുരം നല്‍കുന്നു. ചരിത്ര ദൗത്യത്തിന്റെ ഭാഗമായ ഐ.എസ്.ആര്‍.ഒ.യിലെ മുഴുവന്‍ ജീവനക്കാര്‍ക്കും അഭിനന്ദനങ്ങള്‍ നേരുന്നു. ഷാഹുല്‍ ഹമീദിനെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും എം.എല്‍.എ അറിയിച്ചു.