മാനന്തവാടി: രാവിലെ സന്തോഷത്തോടെ ജോലിക്ക് പോയ ഭാര്യയുടെ ചേതനയറ്റ ശരീരം കണ്ട കാര്‍ത്തികിന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. കണ്ണോത്തുമലയില്‍ നടന്ന ജീപ്പ് അപകടത്തില്‍ കാര്‍ത്തികിന്റെ ഭാര്യ ചിത്രയും ചിത്രയുടെ അമ്മ ശാന്തയും മരിച്ചു.
|
മാനന്തവാടിയിലെ ഹോട്ടലില്‍ പാചക തൊഴിലാളിയായ കാര്‍ത്തിക് അപകടവിവരം അറിഞ്ഞ് മെഡിക്കല്‍ കോളജിലെ അത്യാഹിത വിഭാഗത്തില്‍ പാഞ്ഞെത്തിയിരുന്നു. ഭാര്യയുടെയും ഭാര്യാമാതാവിന്റെയും മൃതദേഹം തിരിച്ചറിഞ്ഞ ശേഷം വിറങ്ങലിച്ച് നിന്ന കാര്‍ത്തികിനെ ബന്ധുക്കളും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് വീട്ടിലെത്തിച്ചത്.
തലപ്പുഴ ജിയുപി സ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുന്ന രാഹുലും അഞ്ചാം ക്ലാസുകാരന്‍ അമലുമാണ് ചിത്രയുടെ മക്കള്‍. ചപ്പുനുള്ളി കിട്ടുന്ന പൈസകൊണ്ട് ഓണക്കോടി വാങ്ങിത്തരാന്‍ ഇനി അമ്മ വരില്ലെന്ന സത്യം മക്കളെ എങ്ങനെയറിയിക്കുമെന്ന കാര്‍ത്തികിന്റെ ചോദ്യത്തിന് മറുപടി പറയാന്‍ ആര്‍ക്കുമായില്ല.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





