07
Aug 2023
Sun
07 Aug 2023 Sun

ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധം; അരുവിക്കരയില്‍ നവവധു ജീവനൊടുക്കി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായതിനെത്തുടര്‍ന്ന് അരുവിക്കരയില്‍ നവവധു തൂങ്ങിമരിച്ചു. മുളിലവിന്‍മൂട് സ്വദേശി അക്ഷയ് രാജിന്റെ ഭാര്യ രേഷ്മ (23) ആണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. ആറ്റിങ്ങല്‍ പൊയ്കമുക്ക് സ്വദേശിനിയാണ് രേഷ്മ. ജൂണ്‍ 12 നായിരുന്നു രേഷ്മയും അക്ഷയുമായുള്ള വിവാഹം നടന്നത്. ഭര്‍ത്താവ് അക്ഷയ് രാജ് സംഭവസമയത്ത് വീട്ടില്‍ ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ഭര്‍ത്താവ് അക്ഷയ് രാജ് മറ്റൊരു സ്ത്രീയെ ഫോണില്‍ വിളിച്ച് സംസാരിക്കുന്നതായി രേഷ്മയ്ക്ക് സംശയമുണ്ടായിരുന്നു. ഇതേത്തുടര്‍ന്നുള്ള മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പറയപ്പെടുന്നത്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് നല്‍കും.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക