02
Aug 2023
Tue
02 Aug 2023 Tue

യു.പിയില്‍ അധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിച്ച കുട്ടിയുടെ തുടര്‍പഠനം ജംഇയ്യത്തുല്‍ ഉലമയെ ഹിന്ദ് ഏറ്റെടുത്തു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ അധ്യാപിക സഹപാഠികളെ കൊണ്ട് തല്ലിച്ച എട്ടുവയസ്സുള്ള വിദ്യാര്‍ഥിയുടെ തുടര്‍ പഠനം ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് ഏറ്റെടുത്തു. സംഭവം നടന്ന മുസഫര്‍നഗറിലെ നേഹ പബ്ലിക് സ്‌കൂളില്‍നിന്ന് കുട്ടിയെ മാറ്റി മറ്റൊരു സ്‌കൂളില്‍ ചേര്‍ത്തതായും ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് അറിയിച്ചു. ഷാപൂരിലെ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലേക്കാണ് വിദ്യാര്‍ത്ഥിയെ മാറ്റിയത്. ഇപ്പോള്‍ അപ്പര്‍ കെ.ജി ക്ലാസിലാണ് കുട്ടി പഠിക്കുന്നത്. അതേ ക്ലാസില്‍ തന്നെ പഠനം തുടരും. പുതിയ സ്‌കൂളിലേക്കുള്ള വാഹനസൗകര്യവും ജംഇയ്യത്ത് ഒരുക്കും. ഏതുവരെ പഠനം തുടരാന്‍ ആഗ്രഹമുണ്ടോ, അത്രയും കാലം ജംഇയ്യത്ത് സഹായവും തുടരുമെന്നും സംഘടന ജില്ലാ അധ്യക്ഷന്‍ മൗലാന മുകര്‍റം അറിയിച്ചു.

അധ്യാപിക തൃപ്ത ത്യാഗിക്കെതിരെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചെഎങ്കിലും ഒരു നടപടിയും ഇതുവരെയും സ്വീകരിച്ചില്ല. കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പൊലീസ് കേസ് എടുത്തെങ്കിലും അധ്യാപികയെ ചോദ്യം ചെയ്യാന്‍ പോലും വിളിച്ചില്ല.

അതിനിടെ ഇന്നലെ അധ്യാപിക സംഭവത്തില്‍ മാപ്പ് പറഞ്ഞ് രംഗത്ത് എത്തി. സംഭവിച്ചതില്‍ തനിക്ക് നാണക്കേട് ഇല്ലെന്നായിരുന്നു തൃപ്ത ത്യാഗിയുടെ മുന്‍ നിലപാട്. എന്നാല്‍ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ശക്തമായതിനൊടുവില്‍ മാപ്പ് പറയുകയായിരുന്നു.