01
Aug 2023
Wed
01 Aug 2023 Wed

തിരുവനന്തപുരം: ആറ്റിങ്ങല്‍ ബൈപ്പാസില്‍ റോഡ് നിര്‍മ്മാണത്തിനെടുത്ത കുഴിയിലേക്ക് കാര്‍ മറിഞ്ഞ് യുവാവ് മരിച്ചു. പാലച്ചിറ സ്വദേശി ഡൊമിനിക് സാബു(23)വാണ് മരിച്ചത്.ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. കുഴിയെടുത്ത ഭാഗത്ത് കൃത്യമായി സൈന്‍ ബോര്‍ഡുകള്‍ ഉണ്ടായിരുന്നില്ല. ഈ കുഴിയിലേക്ക് കാര്‍ മറിയുകയായിരുന്നു. 6 പേരാണ് കാറില്‍ ഉണ്ടായിരുന്നത്. ഒരാള്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. 5 പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കിളിമാനൂര്‍ സ്വദേശി അക്ഷയ്, കടയ്ക്കാവൂര്‍ സ്വദേശികളായ ബ്രൗണ്, സ്റ്റീഫന്‍, കിളിമാനൂര്‍ സ്വദേശി അക്ഷയ്, വക്കം സ്വദേശി വിഷ്ണു എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരിപ്പോഴും ചികിത്സയില്‍ തുടരുകയാണ്. അപകടസ്ഥലത്ത് മുന്നറിയിപ്പ് സംവിധാനങ്ങളോ മതിയായ ലൈറ്റുകളോ ഇല്ലെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>