ഇടുക്കി രാജാക്കാട് കമ്പിളികണ്ടത്തിന് സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പണിക്കന്‍കുടി സ്വദേശി ആദര്‍ശ്(22) ആണ് മരിച്ചത്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധന്‍ പുലര്‍ച്ചെയാണ് യുവാവ് മരിച്ചത്.
|
ചൊവ്വ ഉച്ചയ്ക്ക് ശേഷം കമ്പിളികണ്ടം സര്‍ക്കാര്‍ ആശുപത്രിക്ക് സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക് മറ്റു രണ്ട് ഇരുചക്ര വാഹനങ്ങളില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ നാലുപേര്‍ അടിമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





