21
Aug 2023
Wed
21 Aug 2023 Wed

കൊല്ലം പുനലൂര്‍ സ്വദേശി അജ്മാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. മുസവരിക്കുന്ന് വര്‍ഗീസിന്റെയും അന്നമ്മയുടെയും മകന്‍ സജി(46) ആണ് മരിച്ചത്. പക്ഷാഘാതം പിടിപെട്ട് അജ്മാനിലെ തുമ്പൈ ആശുപത്രിയില്‍ ചികിത്സയിരിക്കെയാണ് ഹൃദയാഘാതമുണ്ടാവുകയും മരണം സംഭവിക്കുകയും ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ദുബയില്‍ വാട്ടര്‍ പ്രൂഫിങ് കമ്പനി നടത്തി വരികയായിരുന്നു. മാതാവ്: അന്നമ്മ. ഭാര്യ: വിന്‍സി. മക്കള്‍: എബിയല്‍, ആന്‍മേരി. നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക