10
Sep 2023
Fri
10 Sep 2023 Fri

തിരുവനന്തപുരം: സീനിമ-സീരിയല്‍ നടി അപര്‍ണ പി നായര്‍(33) തൂങ്ങിമരിച്ചത് ഭര്‍ത്താവിന്റെ അമിത മദ്യപാനവും അവഗണനയും കാരണമുള്ള മനോവിഷമത്തെ തുടര്‍ന്നാണെന്ന് കുടുംബത്തിന്റെ മൊഴി. വ്യാഴാഴ്ച വൈകീട്ടാണ് കരമന തളിയില്‍ പുളിയറത്തോപ്പിലെ വീട്ടിലെ കിടപ്പുമുറിയില്‍ അപര്‍ണയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. അന്നേദിവസം വൈകീട്ട് ആറിന് അപര്‍ണ അമ്മയെ വീഡിയോ കോളില്‍ വിളിച്ച് കുടുംബപ്രശ്‌നങ്ങള്‍ പറഞ്ഞ് കരഞ്ഞിരുന്നു. താന്‍ പോവുകയാണെന്ന് പറഞ്ഞാണ് അപര്‍ണ ഫോണ്‍ കട്ട് ചെയ്തതെന്ന് അമ്മ പൊലീസിനോടു പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീട്ടിലെ കിടപ്പുമുറിയില്‍ അപര്‍ണ തൂങ്ങി നില്‍ക്കുന്നതായി അമ്മ ബീന സഹോദരി ഐശ്വര്യയെ വിളിച്ച് അറിയിക്കുകയായിരുന്നുവെന്ന് പൊലീസ് എഫ്‌ഐആറില്‍ പറയുന്നു. ഐശ്വര്യ വീട്ടിലെത്തിയപ്പോള്‍ അപര്‍ണ കട്ടിലില്‍ അനക്കമില്ലാതെ കിടക്കുകയായിരുന്നു. ഐശ്വര്യയും ബന്ധുക്കളും അപര്‍ണയെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായും എഫ്‌ഐആറില്‍ പറയുന്നു.

രാത്രി ഏഴരയോടെയാണ് അപര്‍ണയെ ആശുപത്രിയിലെത്തിച്ചത്. ഈ സമയം ഭര്‍ത്താവും മകളും കൂടെയുണ്ടായിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ആത്മസഖി, ചന്ദനമഴ, ദേവസ്പര്‍ശം, മൈഥിലി വീണ്ടും വരുന്നു തുടങ്ങിയ സീരിയലുകളിലും കോടതി സമക്ഷം ബാലന്‍ വക്കീല്‍, കല്‍ക്കി, മേഘതീര്‍ഥം, അച്ചായന്‍സ്, മുദ്ദുഗൗ എന്നീ സിനിമകളിലും അപര്‍ണ അഭിനയിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക