04
Sep 2023
Sun
04 Sep 2023 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡല്‍ഹി: ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളാണെന്നുമുള്ള ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പ്രസ്താവനക്ക് മറുപടിയുമായി മുതിര്‍ന് സമാജ്‌വാദി നേതാവ് സ്വാമി പ്രസാദ് മൗര്യ. ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമല്ലെന്നും ഒരിക്കലും ആയിരുന്നില്ലെന്നും മൗര്യ വ്യക്തമാക്കി. ഇന്ത്യ ഒരു ബഹുസ്വര രാഷ്ട്രമാണെന്നും സ്വാമി പ്രസാദ് മൗര്യ പറഞ്ഞു.

‘നമ്മുടെ ഭരണഘടന ഒരു മതേതര രാഷ്ട്രം എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇന്ത്യയിലെ എല്ലാ ജനങ്ങളും ഇന്ത്യക്കാരാണ്. ഇന്ത്യന്‍ ഭരണഘടന എല്ലാ മതങ്ങളുടെയും വിശ്വാസങ്ങളുടെയും വിഭാഗങ്ങളുടെയും സംസ്‌കാരങ്ങളുടെയും പ്രാതിനിധ്യത്തെ പ്രതിനിധീകരിക്കുന്നു’ സ്വാമി പ്രസാദ് മൗര്യ പറഞ്ഞു.

ഇന്ത്യ ഹിന്ദു രാഷ്ട്രമാണ്. ഇന്ത്യയിലെ എല്ലാവരും ഹിന്ദുക്കളാണെന്നും അതാണ് സത്യമെന്നും ചിലര്‍ അത് മറച്ചുവെക്കുകയാണെന്നുമായിരുന്നു മോഹന്‍ ഭാഗവത് കഴിഞ്ഞദിവസം പറഞ്ഞത്. ഹിന്ദു എല്ലാ ഇന്ത്യക്കാരെയും പ്രതിനിധീകരിക്കുന്നു. ഇന്ന് ഭാരതത്തില്‍ ഉള്ളവരെല്ലാം ഹിന്ദു സംസ്‌കാരവുമായും ഹിന്ദു പൂര്‍വികരുമായും ഹിന്ദു ഭൂമിയുമായും ബന്ധപ്പെട്ടവരാണ്. അല്ലാതെ മറ്റൊന്നുമല്ല’ എന്നും ഭാഗവത് പറഞ്ഞിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക