01
Sep 2023
Sun
01 Sep 2023 Sun

മൂന്ന് കുട്ടികളുടെ അമ്മയായ 27കാരിയെ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ചന്തവിള നൗഫില്‍ മന്‍സിലില്‍ നൗഫിയ(27)യെയാണ് ഞായര്‍ രാവിലെ കുടുംബവീടിനോടു ചേര്‍ന്ന ചായ്പില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇതിനു പിന്നാലെ നൗഫിയയുടെ ഭര്‍ത്താവ് റൗഹീസ് ഖാനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നൗഫിയയെ ഭര്‍ത്താവ് റൗഹീസ് ഖാന്‍ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്ന് യുവതിയുടെ സഹോദരന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വാടക വീടുകളിലായി താമസിച്ചിരുന്ന ഇരുവരും മൂന്നുവര്‍ഷം മുമ്പാണ് കുടുംബവീട്ടിനോടു ചേര്‍ന്ന ചായ്പില്‍ താമസം തുടങ്ങിയത്.