മുംബൈ: കഴുത്തറുത്ത നിലയില്‍ എയര്‍ഹോസ്റ്റസിന്റെ മൃതദേഹം ഫ്ളാറ്റിനുള്ളില്‍ കണ്ടെത്തി. ഛത്തീസ്ഗഡ് സ്വദേശിനിയായ രൂപ ഒഗ്രേ(25)യെ ആണ് മുംബൈയില്‍ ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
|
എയര്‍ഇന്ത്യയില്‍ ജോലി ലഭിച്ച രൂപ ഏപ്രിലില്‍ ആണ് പരിശീലനത്തിനായി മുംബൈയിലെത്തിയത്. സഹോദരിക്കും അവരുടെ ആണ്സുഹൃത്തിനുമൊപ്പം അന്ധേരിയിലെ ഫ്ളാറ്റിലായിരുന്നു രൂപ താമസിച്ചിരുന്നത്. സഹോദരിയും സുഹൃത്തും ഏതാനും ദിവസം മുമ്പ് നാട്ടിലേക്ക് പോയതോടെ യുവതി തനിച്ചായിരുന്നു ഫ്ളാറ്റില്‍ താമസം.
സംഭവത്തില്‍ കെട്ടിട സമുച്ചയത്തിലെ തൂപ്പുകാരനായ വിക്രം അത് വാളിനെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്. ഇതേ കെട്ടിടസമുച്ചയത്തിലെ ഹൗസ് കീപ്പറായ വിക്രത്തിന്റെ ഭാര്യയെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.
ഇന്നലെ വീട്ടുകാര്‍ ഫോണില്‍ വിളിച്ചിട്ടു കിട്ടാതെ വന്നതോടെ യുവതിയുടെ മുംബൈയിലെ കൂട്ടുകാരെ വിവരം അറിയിക്കുകയും ഇവര്‍ വന്നുനോക്കിയപ്പോള്‍ കതക് പൂട്ടിയ നിലയില്‍ കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി കതക് പൊളിച്ച് കയറിപ്പോഴാണ് ചോരയില്‍ കുളിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.





