|
കോട്ടയം: താന്നിക്കപ്പടിയില്‍ പിക്കപ്പ് വാനിന്റെ ഡോറിലിടിച്ച് ഇടിച്ച് റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റ ബൈക്ക് യാത്രികന് ദാരുണാന്ത്യം. മണര്‍ക്കാട് കിഴക്കേതില്‍ അജോയ് വര്‍ഗീസ് (47) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍തന്നെ ട്രാഫിക് പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.
റോഡിന്റെ ഇടതുവശത്ത് നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാനിന്റെ വാതില്‍ തുറന്നതായിരുന്നു ഡ്രൈവര്‍. ഈ സമയം മണര്‍കാട് ഭാഗത്തേക്ക് ബൈക്കോടിച്ചെത്തിയ അജോയ് വര്‍ഗീസ്, പിക്കപ്പിന്റെ വാതിലില്‍ തട്ടി റോഡിലേക്ക് തെറിച്ചുവീണു. ഇതോടെ ബൈക്കിനു തൊട്ടുപിന്നാലെയുണ്ടായിരുന്ന ബസ് ഇദ്ദേഹത്തെ ഇടിക്കുകയും നിരക്കിനീക്കി മുന്നോട്ടുപോവുകയുമായിരുന്നു.
അഞ്ച് മീറ്ററോളം റോഡില്‍ ഉരസി ശരീരം മുഴുവന്‍ മുറിവേറ്റ അജോയ്യെ കോട്ടയം ട്രാഫിക് പോലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. കടകളില്‍ മുട്ട വ്യാപാരത്തിനായി താന്നിക്കപ്പടി ഭാഗത്ത് നിര്‍ത്തിയിട്ടതായിരുന്നു പിക്കപ്പ് വാന്‍. ഷേര്‍ളിയാണ് അജോയ് വര്‍ഗീസിന്റെ ഭാര്യ. മകന്‍: അലന്‍.





