08
Sep 2023
Fri
08 Sep 2023 Fri

മസാജ് പാര്‍ലറിലെ തെറാപ്പിസ്റ്റിനെ പീഡിപ്പിക്കാന്‍ ശ്രമം; രണ്ട് യുവതികളും പുരുഷനും പിടിയില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: സ്പായില്‍ ബോഡി മസാജ് ചെയ്യാന്‍ എത്തിയ ശേഷം തെറാപ്പിസ്റ്റായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് യുവതികളും ഒരു പുരുഷനും പിടിയില്‍. എറണാകുളം കലൂരിലെ സ്പായില്‍ തെറാപ്പിസ്റ്റ് ആയി ജോലി നോക്കി വന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളെ എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസാണ് പിടികൂടിയത്. മലപ്പുറം സ്വദേശി മുഹമ്മദ് ഷക്കീര്‍ (52), സ്പായിലെ ജീവനക്കാരികളായ നീതു ജെയിംസ് (27), ഗീതു (25) എന്നിവരാണ് അറസ്റ്റിലായത്.

സെപ്റ്റംബര്‍ 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്പായില്‍ ബോഡി മസാജ് ചെയ്യാന്‍ എത്തിയ പ്രതി തെറാപ്പിസ്റ്റായ യുവതിയെ നിര്‍ബന്ധിച്ച് വസ്ത്രങ്ങള്‍ അഴിപ്പിക്കുകയും സ്വകാര്യ ഭാഗത്ത് പിടിക്കുകയും യുവതിയുടെ നഗ്‌ന ഫോട്ടോകള്‍ എടുക്കുകയുമായിരുന്നു. ഇതിനെ എതിര്‍ത്തപ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്‌തെന്ന് യുവതി പരാതിയില്‍ പറയുന്നു. പീഡിപ്പിക്കാന്‍ ജീവനക്കാരായ രണ്ട് സ്ത്രീകളും കൂട്ടുനിന്നുവെന്നുമാണ് ആരോപണം.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക