29
Sep 2023
Sat
29 Sep 2023 Sat

കുമളി പൊലീസ് സ്റ്റേഷനു മുന്നില്‍ വിഷം കഴിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ച് കഞ്ചാവ് കേസ് പ്രതി. കുമളി സ്വദേശി സുരേഷ് ആണ് ആത്മഹത്യാശ്രമം നടത്തിയത്. ഇയാളെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. സുരേഷ് അപകടനില തരണം ചെയ്തതായി പൊലീസ് അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഞ്ചാവ് വില്‍പ്പന, മോഷണം തുടങ്ങിയ കേസുകളിലെ പ്രതിയാണ് സുരേഷ്. സുരേഷ് കഞ്ചാവ് വില്‍പന നടത്തുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കുമളി പൊലീസ് ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെ സുരേഷ് പൊലീസ് സ്റ്റേഷന് മുന്നിലെത്തി വിഷം കഴിക്കുകയായിരുന്നു.