30
Sep 2023
Sun
30 Sep 2023 Sun

ബംഗളൂരു: കർണാടകയിൽ പോത്തിറച്ചി കൊണ്ടുവന്ന കാർ ശ്രീരാമസേന പ്രവർത്തകർ കത്തിച്ചു. ദൊഡ്ഡബല്ലാപ്പൂരിൽ ഞായറാഴ്ച പുലർച്ചെയാണ് സംഭവം. അഞ്ച് വാഹനങ്ങളാണ് ഹിന്ദുത്വ അക്രമികള്‍ അഗ്നിക്കിരയാക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തുടര്‍ന്ന് ഡ്രൈവർമാരുടെ തലയിൽ ഇറച്ചി ഇട്ട് റോഡിലൂടെ നടത്തിക്കുകയും മര്‍ദിക്കുകയും ചെയ്തു. അനധികൃതമായി പോത്തിറച്ചി കടത്തിക്കൊണ്ടുവന്നെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

അതേസമയം, ഇറച്ചി കൊണ്ടുവന്ന വാഹനങ്ങളും ഡ്രൈവർമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കാർ കത്തിച്ച ശ്രീരാമസേനയിലെ 14 പേരും അറസ്റ്റിലായിട്ടുണ്ടെന്ന് ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ആന്ധ്രാപ്രദേശിൽ നിന്നാണ് ഇറച്ചി കൊണ്ടുവന്നത്. ഒരു കാർ പൂർണമായും കത്തി നശിച്ചിട്ടുണ്ട്. അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് വൻ പൊലീസ് സംഘം നിലയുറപ്പിച്ചിട്ടുണ്ട്