29
Sep 2023
Sat
29 Sep 2023 Sat

മലപ്പുറം: പൊന്നാനിയില്‍ മാതൃശിശു ആശുപത്രിയില്‍ ഗര്‍ഭിണിക്ക് രക്തം മാറി നല്‍കിയ സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. സ്റ്റാഫ് നേഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്തു. പാലപ്പെട്ടി സ്വദേശിയായ റുക്‌സാനയ്ക്കാണ് ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തം നല്‍കിയത്. തുടര്‍ന്ന് ശാരീരിക അസ്വസ്ഥത ഉണ്ടാകുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഏകദേശം 15 മില്ലിലിറ്ററോളം രക്തം മാറി കയറിയെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം. സംഭവത്തിന് പിന്നാലെ യുവതിയെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.