01
Oct 2023
Mon
01 Oct 2023 Mon

കൊച്ചി: ഇന്ത്യയില്‍ ഇന്ന് നിഷ്പ്രഭമായി കൊണ്ടിരിക്കുന്ന മാധ്യമ സ്വാതന്ത്ര്യം ഗള്‍ഫില്‍ കൂടുതല്‍ ഉദാരമായി വരികയാണെന്നും അതിനാല്‍ ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഉണ്ടെന്നും പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. ഗള്‍ഫില്‍ നിന്നു തിരിച്ചെത്തിയ മാധ്യമ പ്രവര്‍ത്തകരുടെ സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എറണാകുളം പ്രസിഡന്‍സി ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ദുബായ് ഇന്ത്യന്‍ മീഡിയാ ഫോറം സ്ഥാപക ജനറല്‍ സെക്രട്ടറി അഹ്‌മദ് ശരീഫ് പി അധ്യക്ഷനായിരുന്നു. ബിജു ആബേല്‍ സ്വാഗതം പറഞ്ഞു. എറണാകുളം പ്രസ് ക്ലബ് പ്രസിഡന്റ് എം ആര്‍ ഹരികുമാര്‍. ഷാര്‍ലി ബെഞ്ചമിന്‍, സെര്‍ജി ആന്റണി, പി കെ മാത്യു, ആല്‍ബര്‍ട്ട് അലക്‌സ്, എ കെ എ ജാഫര്‍ തുടങ്ങിയവര്‍ സംസാരിച്ചു.