28
Oct 2023
Mon
28 Oct 2023 Mon

ആറന്മുള ക്ഷേത്രത്തിലെ വള്ളസദ്യക്കെത്തിയ വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ച് ഓടിയ മൂന്നു സ്ത്രീകളെ പിടികൂടി. തമിഴ്‌നാട് സ്വദേശികളാണ് പിടിയിലായത്. മോഷ്ടിച്ച് കടന്നു കളയുന്നതിനിടെ ഓട്ടോ ഡ്രൈവറാണ് ഇവരെ പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്ത ശേഷം ഒപ്പമുണ്ടായിരുന്ന മറ്റൊരു സ്ത്രീയ്ക്ക് കൈമാറിയ ശേഷം മൂവരും ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന് ഒരു ഓട്ടോ ഡ്രൈവര്‍ ഇവരെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ഇവരെ പൊലീസിന് കൈമാറി. പൊട്ടിച്ചെടുത്ത മാല ഇവരില്‍ നിന്ന് കണ്ടെടുത്തു.