29
Oct 2023
Tue
29 Oct 2023 Tue

ദോശയ്ക്ക് ചമ്മന്തി കിട്ടാത്തതില്‍ കുപിതനായ യുവാവ് തട്ടുകടക്കാരന്റെ മൂക്ക് കടിച്ചുപറിച്ചു. കട്ടപ്പന പുളിയന്മലയില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തമിഴ്‌നാട് സ്വദേശി കവിയരശന്റെ തട്ടുകടയിലെ ജീവനക്കാരനായ ശിവചന്ദ്രന്റെ മൂക്ക് പ്രദേശവാസിയായ സുജീഷ് ആണ് കടിച്ചുപറിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂക്കിന് ഗുരുതരമായി പരിക്കേറ്റ ശിവചന്ദ്രനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും പ്ലാസ്റ്റിക് സര്‍ജറിക്ക് വിധേയനാക്കുകയും ചെയ്തു. സാധനങ്ങള്‍ തീരുകയും മഴയായതിനാല്‍ കട നേരത്തേ അടയ്ക്കാനൊരുങ്ങുകയും ചെയ്യുമ്പോഴായിരുന്നു സുജീഷ് ഭക്ഷണം കഴിക്കാന്‍ കടയിലെത്തിയത്. എന്നാല്‍ പരിചയക്കാരനായതിനാല്‍ ശിവചന്ദ്രന്‍ തങ്ങള്‍ക്കു വച്ചിരുന്ന ദോശയിലൊന്ന് സുജീഷിന് നല്‍കുകയായിരുന്നു. എന്നാല്‍ ദോശയ്ക്ക് ചമ്മന്തി നല്‍കാത്തിനെ ചൊല്ലി സുജീഷ് വഴക്കിട്ടു. തുടര്‍ന്ന് സുജീഷ് കടയിലെ സാധനങ്ങള്‍ നശിപ്പിക്കുകയും ശിവചന്ദ്രനെ മര്‍ദ്ദിക്കുകയും അദ്ദേഹത്തിന്റെ മൂക്ക് കടിച്ചുപറിക്കുകയുമായിരുന്നു.

മര്‍ദ്ദനത്തില്‍ പരിക്കേറ്റ സുജീഷ് കട്ടപ്പനയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ഇരുവരും തമ്മില്‍ മുമ്പ് തര്‍ക്കമുണ്ടായിരുന്നുവെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. വണ്ടന്‍മേട് പൊലീസ് കേസെടുത്തു.