നായയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ യുവാവിനെതിരെ കേസ്. മഹാരാഷ്ട്ര താനെയിലെ ഭീവണ്ടിയിലാണ് സംഭവം. വാച്ച്മാനായി ജോലി ചെയ്യുന്ന 30കാരനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
|
ഒക്‌ടോബർ അഞ്ചിന് രാത്രിയാണ് സംഭവം. സ്കൂളിലെ സെക്യൂരിറ്റി ക്യാബിനിൽ വച്ചാണ് ഇയാൾ നായയെ പീഡിപ്പിച്ചത്. സൊസൈറ്റി അംഗങ്ങൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
ഐപിസി 377 വകുപ്പ് (പ്രകൃതിവിരുദ്ധ കുറ്റകൃത്യങ്ങൾ), മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം എന്നിവ പ്രകാരമാണ് കേസ്. എന്നാൽ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





