05
Oct 2023
Mon
05 Oct 2023 Mon

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പി ആർ അരവിന്ദാക്ഷനെയും സികെ ജിൽസിനെയും ഇഡി കസ്റ്റഡിയിൽ വിട്ടു. ഇരുവരുടെയും കസ്റ്റഡി ആവശ്യപ്പെട്ട് ഇഡി കോടതിയിൽ അപേക്ഷ നൽകിയിരുന്നു. ഇത് രണ്ടാം തവണയാണ് പ്രതികളെ ഇഡി കസ്റ്റഡിയിൽ വാങ്ങുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജിൽസ് കരുവന്നൂർ സഹകരണബാങ്കിൽ നാലരക്കോടി രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ഇഡി വാദം. പ്രതികൾ മാത്രമല്ല സർക്കാർ സംവിധാനങ്ങളും കേസിൽ സഹകരിക്കുന്നില്ലെന്ന് ഇഡി കോടതിയെ അറിയിച്ചു. ക്രൈം ബ്രാഞ്ച് കരുവന്നൂർ തട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണ രേഖകളൊന്നും കൈമാറുന്നില്ലെന്നും ഇഡി കോടതിയെ ബോധിപ്പിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക