08
Oct 2023
Fri
08 Oct 2023 Fri

സസ്യാഹാരം ഓര്‍ഡര്‍ ചെയ്തയാള്‍ക്ക് മാംസാഹാരം വിതരണം ചെയ്തതിന് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോം ആയ സൊമാറ്റോക്കും അവരുടെ റസ്‌റ്റോറന്റ് പാര്‍ട്ണര്‍ ആയ മക്‌ഡൊണാള്‍ഡ്‌സിനും ഒരു ലക്ഷം രൂപ ചുമത്തി ജോഥ്പൂര്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം. പിഴത്തുകയ്ക്കു പുറമേ പരാതിക്കാരന്റെ നിയമച്ചെലവായ 5000 രൂപയും ഇരുസ്ഥാപനങ്ങളോടുമായി നല്‍കാന്‍ നിര്‍ദേശിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെജിറ്റേറിയന്‍ ഭക്ഷണം സൊമാറ്റോ വഴി ഓര്‍ഡര്‍ ചെയ്തയാളാണ് തനിക്ക് വെജിനു പകരം നോണ്‍വെജ് ഭക്ഷണം നല്‍കിയതിനെതിരേ ഉപഭോക്തൃതര്‍ക്കപരിഹാര ഫോറത്തെ സമീപിച്ചത്. നഷ്ടപരിഹാരത്തുകയും നിയമച്ചെലവും ഇരുസ്ഥാപനങ്ങളോടും തുല്യമായി വീതിച്ചു നല്‍കാനാണ് ഫോറം നിര്‍ദേശം നല്‍കിയത്. അതേസമയം ഉത്തരവിനെതിരേ അപ്പീല്‍ പോകുമെന്ന് സൊമാറ്റോ പ്രതികരിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക