ഭാര്യയെയും മക്കളെയും മര്‍ദ്ദിച്ച പരാതിയില്‍ അന്വേഷിക്കാനെത്തിയ എഎസ്ഐയെ റിട്ട.എസ്ഐ വെട്ടിപ്പരിക്കേല്‍പ്പിച്ചു. എറണാകുളം ഏലൂരിലാണ് സംഭവം. ഏലൂര്‍ സ്റ്റേഷനിലെ എഎസ്ഐ സുനില്‍കുമാറിനാണ് വെട്ടേറ്റത്. ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിക്കുകയും അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു.
|
റിട്ടയര്‍ ചെയ്ത സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ പോളാണ് സുനില്‍കുമാറിനെ വെട്ടിയത്. വെള്ളിയാഴ്ച വൈകീട്ട് മദ്യപിച്ച് വീട്ടിലെത്തിയ പോള്‍ ഭാര്യയെയും മക്കളെയും മര്‍ദ്ദിച്ചിരുന്നു. മകള്‍ പരാതിപ്പെട്ടതോടെ പൊലീസ് സംഘം വീട്ടിലെത്തി. പോളിന് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ എഎസ്ഐയെ വെട്ടുകയായിരുന്നു. തടയാന്‍ ശ്രമിച്ച എഎസ്ഐയുടെ കൈക്കാണ് വെട്ടേറ്റത്. പോളിനെ പൊലീസ് കീഴ്പ്പെടുത്തുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





