17
Oct 2023
Tue
17 Oct 2023 Tue

ശിവകാശി: തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഒന്‍പത് സ്ത്രീകളുള്‍പ്പെടെ 11 പേര്‍ മരിച്ചു. അടുത്തടുത്തായ രണ്ട് സ്ഥലങ്ങളിലാണ് സ്‌ഫോടനമുണ്ടായത്. രണ്ട് പേര്‍ക്ക് പരുക്കേറ്റു. ശിവകാശിക്ക് സമീപമാണ് ആദ്യസ്‌ഫോടനമുണ്ടായത്. മിനിട്ടുകള്‍ക്ക് ശേഷം കമ്മപട്ടി ഗ്രാമത്തിലും സ്‌ഫോടനമുണ്ടായി. നാട്ടുകാരും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് തീയണച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ സഹായധനം പ്രഖ്യാപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക