കുറ്റിപ്പുറം: കെഎസ്ആർടിസി ബസ്സിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതിന് കാലിക്കറ്റ് സർവകലാശാല ജീവനക്കാരൻ അറസ്റ്റിൽ. സെക്ഷൻ ഓഫിസർ അങ്കമാലി വേങ്ങൂർ സ്വദേശി റെജി(51) ആണ് അറസ്റ്റിലായത്. കുറ്റിപ്പുറം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
|
തൃശൂർ-കോഴിക്കോട് കെഎസ്ആർടിസി ബസിൽ തിങ്കൾ രാവിലെ 11ഓടെയാണ് സംഭവം. യാത്രക്കാരിയായ 28 കാരിക്കു നേരെയായിരുന്നു ഇയാളുടെ ലൈംഗികാതിക്രമം. ഇയാൾ പലതലവണ സ്പർശിക്കാൻ ശ്രമിച്ചതോടെ യുവതി ബസ് ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ ജീവനക്കാർ കുറ്റിപ്പുറം പൊലീസിൽ വിവരമറിയിച്ചു. ബസ് കുറ്റിപ്പുറം എത്തിയപ്പോൾ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





