01
Oct 2023
Tue
01 Oct 2023 Tue

മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ പ്രതികളായ എസ്എന്‍സി ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി മാറ്റിവയ്ക്കുന്നത് 36ാം തവണ. സിബിഐയുടെ മുതിര്‍ന്ന അഭിഭാഷകന്‍ ഹാജരാവാത്തതിനെ തുടര്‍ന്നാണ് കേസ് മാറ്റിവച്ചത്. കേസ് പരിഗണിക്കുന്ന പുതിയ തിയ്യതി കോടതി പ്രഖ്യാപിച്ചിട്ടില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതിലൂടെ 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമുള്ള കേസ് 2017ലാണ് സുപ്രിംകോടതി മുമ്പാകെയെത്തിയത്. കഴിഞ്ഞ ആറുവര്‍ഷത്തിനിടെ നാലു ബെഞ്ചുകളിലായി 35 തവണയാണ് എത്തിയതെങ്കിലും കോടതി പരിഗണിച്ചിരുന്നില്ല.

അന്നത്തെ വൈദ്യുതി മന്ത്രി പിണറായി വിജയന്‍, ഊര്‍ജവകുപ്പ് സെക്രട്ടറി കെ മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കേസില്‍ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരേ സിബിഐയാണ് സുപ്രിംകോടതിയെ സമീപിച്ചത്.