28
Nov 2023
Thu
28 Nov 2023 Thu

കൊച്ചി:സൗദി യുവതിയുടെ പീഡന പരാതിയില്‍ വ്ളോഗര്‍ മല്ലു ട്രാവലര്‍ ഷാക്കിര്‍ സുബാന് സ്ഥിരം ജാമ്യം അനുവദിച്ച് ഹൈക്കോടതി. കേസിനെ പറ്റിയും പരാതിക്കാരിക്കെതിരെയും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകളിടരുതെന്ന കര്‍ശന ഉപാധിയോടെയാണ് കോടതി ജാമ്യം അനുവദിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് അപമര്യാദയായി പെരുമാറിയെന്ന് കാട്ടി സൗദി യുവതി പൊലീസില്‍ പരാതി നല്‍കിയത്. ഒരു അഭിമുഖത്തിന് കൊച്ചിയിലെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി തന്നോട് അപമര്യാദയായി പെരുമാറിയെന്നതായിരുന്നു പരാതി. തുടര്‍ന്ന് സ്ത്രീത്വത്തെ അപമാനിച്ചുവെന്നതടക്കമുള്ള വകുപ്പുകള്‍ ചുമത്തി ഷാക്കിറിനെതിരെ എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുക്കുകയായിരുന്നു. പരാതി പുറത്തുവന്നതിന് പിന്നാലെ ഷാക്കിര്‍ വിദേശത്തേക്ക് കടന്നിരുന്നു.