ദോഹ: ഗസയിലെ ഫലസ്തീനികൾക്ക് സഹായവുമായി ഖത്തർ സായുധ സേനയുടെ നാല് വിമാനങ്ങൾ കൂടി പുറപ്പെട്ടു. ഖത്തർ ഫോർ ഡെവലപ്‌മെന്റും( ക്യുഎഫ്എഫ്ഡി) ഖത്തർ റെഡ് ക്രസന്റ് സൊസൈറ്റിയും നൽകുന്ന 180 ടൺ ഭക്ഷ്യവസ്തുക്കളും പാർപ്പിട വസ്തുക്കളും വൈദ്യസഹായവുമായാണ് വിമാനം വ്യാഴാഴ്ച ഈജിപ്തിലേക്ക് പുറപ്പെട്ടത്. ഈജിപ്തിൽ നിന്ന് റഫ അതിർത്തി വഴിയാണ് സഹായങ്ങൾ ഗസയിൽ എത്തിക്കുക. കഴിഞ്ഞ മാസം മൂന്ന് വിമാനങ്ങളിൽ 124 ടൺ ഭക്ഷ്യവസ്തുക്കളും വൈദ്യസഹായവും ഖത്തർ ഗസയിൽ എത്തിച്ചിരുന്നു.
|
Related
Latest News
മുഹര്‍റം പൊതു അവധിയില്‍ മാറ്റം
- 23-Jun-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


