08
Nov 2023
Sun
08 Nov 2023 Sun

ഇടുക്കി: ആനയിറങ്കല്‍ ഡാമില്‍ വളളം മറിഞ്ഞ് രണ്ടു പേരെ കാണാതായി. 301 കോളനിയിലെ താമസക്കാരായ ഗോപിനാഥന്‍, സജീവന്‍ എന്നിവരെയാണ് കാണാതായത്. ആനയിറങ്കല്‍ ഭാഗത്തുനിന്ന് 301 കോളനിയിലേക്ക് വരുന്നതിനിടെ വള്ളം മറിയുകയായിരുന്നു. സജീവന്‍ അല്‍പദൂരം നീന്തിയിരുന്നു. അതിനു ശേഷമാണ് മുങ്ങിപ്പോയത്. ഗോപിക്ക് നീന്തല്‍ അറിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പ്രദേശത്ത് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരുന്നു. ആളുകള്‍ ബഹളം വെച്ചപ്പോള്‍ ആനകളെ ഓടിക്കുന്നതിനാണെന്നാണ് കരുതിയത്. പിന്നീടാണ് വള്ളം മറിഞ്ഞ് അപകടമുണ്ടായതാണെന്ന് നാട്ടുകാര്‍ മനസ്സിലാകുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്സ് സംഭവസ്ഥലത്തേക്ക് വൈകാതെ എത്തിച്ചേരും. മുങ്ങല്‍വിദഗ്ധരെയടക്കം സ്ഥലത്തെത്തിച്ച് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കും.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക