20
Nov 2023
Mon
20 Nov 2023 Mon

ഷാർജ: സർക്കാർ സർവ്വീസിലെ ഇരുപതിൽ പരം വകുപ്പുകളിൽ സേവനം അനുഷ്ഠിച്ച റിട്ട. ഗവ. അഡീഷണൽ സെക്രട്ടറിയായ അബ്ദുൾ ലത്തീഫ് മാറഞ്ചേരി രചിച്ച “നീളെ തുഴഞ്ഞ ദൂരങ്ങൾ” എന്ന സർവ്വീസ് സ്റ്റോറിയുടെ പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ നടന്നു. മീഡിയാവൺ മിഡിൽ ഈസ്റ്റ് തലവൻ എം.സി.എ.നാസർ സഫാരി ഗ്രൂപ്പ് മാനേജിങ്ഡ യറക്റ്റർ കെ. സൈനുൽ ആബിദിന് നൽകി പ്രകാശനം ചെയ്തു. ഗ്രന്ഥകർത്താവ് അബ്ദുൾ ലത്തീഫ് മാറഞ്ചേരി സർവ്വീസ് സ്റ്റോറി രചിക്കാനുണ്ടായ പശ്ചാത്തലം വിശദീകരിച്ചു. റെഡ് പെപ്പർ ചെയർമാൻ നാസർ മന്നിങ്ങയിൽ , സംഗീത സംവിധായകൻ ബഷീർ സിൽസില , മാധ്യമ പ്രവർത്തകൻ പി.അഹമ്മദ് ഷരീഫ് എന്നിവർ പ്രസംഗിച്ചു.
ലുഖ്മാൻ അരീക്കോട് സ്വാഗതവും ഷമീം മാറഞ്ചേരി നന്ദിയും പറഞ്ഞു.
തൃശൂർ എച്ച് ആന്റ് സി പബ്ലിക്കേഷനാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക