28
Nov 2023
Sun
28 Nov 2023 Sun

കോട്ടയം: സിനിമ, സീരിയല്‍ നടന്‍ മീനടം കുറിയന്നൂര്‍ വിനോദ് തോമസിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ എയർ കണ്ടിഷനിൽ നിന്ന് പുറത്തുവന്ന വിഷവാതകം ശ്വസിച്ചാണെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നതിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിക്കാനാവൂ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ച വൈകീട്ടോടെ പാമ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രീംലാന്‍ഡ് ബാറിന് മുന്നില്‍ പാര്‍ക്ക് ചെയ്ത കാറിനുള്ളിലാണ് വിനോദ് തോമസിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാറില്‍ കയറിയ വിനോദ് ഏറെ നേരമായിട്ടും പുറത്തിറങ്ങാതിരുന്നതിനെ തുടര്‍ന്ന് ബാറിലെ സുരക്ഷാ ജീവനക്കാരന്‍ നോക്കിയപ്പോഴാണ് അദ്ദേഹത്തെ അബോധാവസ്ഥയില്‍ വാഹനത്തിനുള്ളില്‍ കണ്ടെത്തിയത്‌. പൊലീസെത്തി ഡോറിന്റെ ചില്ല് തകര്‍ത്താണ് വിനോദിനെ പുറത്തെടുത്തത്. ഉടന്‍തന്നെ പാമ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.