22
Nov 2023
Thu
22 Nov 2023 Thu

ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക സഹകരണത്തിനുള്ള ധാരണാപത്രത്തിന് സൗദി, ഖത്തർ മന്ത്രിസഭകളുടെ അംഗീകാരം. നവംബർ 21ന് ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക സഹകരണത്തിനുള്ള ധാരണാപത്രം അംഗീകരിക്കുന്നതിന് ആവശ്യമായ നടപടികൾ ഖത്തർ കാബിനറ്റും അംഗീകരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൈതൃകം, വാസ്തുവിദ്യ, ഡിസൈൻ, മ്യൂസിയങ്ങൾ, ദൃശ്യകല, നാടകം, സാഹിത്യം, പ്രസിദ്ധീകരണം, വിവർത്തനം, ഫാഷൻ, പാചക കലകൾ, സിനിമകൾ തുടങ്ങിയ വിവിധ സാംസ്‌കാരിക മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംയുക്ത സഹകരണം ധാരണാപത്രത്തിൽ ഉൾപ്പെടുന്നുണ്ട്. കൂടാതെ, ഇരു രാജ്യങ്ങളിലെയും പരിചയസമ്പന്നരായ പ്രഫഷണലുകൾക്കും കലാകാരന്മാർക്കുമിടയിൽ പരിശീലന പരിപാടികൾ, ശിൽപശാലകൾ, സെമിനാറുകൾ എന്നിവ നടത്തുക, പ്രദർശനങ്ങൾ നടത്തുക, കലാസൃഷ്ടികളും പുരാവസ്തു ശകലങ്ങളും കൈമാറുക, ഉത്സവങ്ങളിലും സാംസ്കാരിക പരിപാടികളിലും പങ്കെടുക്കുക, വിവിധ സാംസ്കാരിക മേഖലകളിൽ സംയുക്തമായി പദ്ധതികൾ ഏറ്റെടുക്കുക, പൈതൃകം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികൾ, സാംസ്കാരിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നടപടിക്രമങ്ങൾ, യുനെസ്കോയുടെ (UNESCO) കരാറുകൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതികൾ, ഇരു രാജ്യങ്ങളിലെയും പ്രതിനിധികളുടെയും വിദഗ്ധരുടെയും ഔദ്യോഗിക സന്ദർശനങ്ങൾ എന്നിവയും സഹകരണത്തിൽ ഉൾപ്പെടും.