കാനഡയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ആദ്യ ഇന്ത്യന്‍ അന്താരാഷ്ട്ര ജ്വല്ലറി റീട്ടെയില്‍ ബ്രാന്‍ഡായി ചരിത്രം കുറിച്ച് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ്. ഗ്രേറ്റര്‍ ടൊറന്റോ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന മിസ്സിസാഗയിലെ ഹാര്‍ട്ട്ലാന്‍ഡ് ടൗണ്‍ സെന്ററില്‍ പുതിയ ഷോറൂം ആരംഭിച്ചു. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ വലിയ ജ്വല്ലറി റീട്ടെയിലറായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ ആഗോള പ്രവര്‍ത്തന ഭൂപടത്തിലെ 12-ാമത്തെ രാജ്യവും, വടക്കേ അമേരിക്കയിലെ രണ്ടാമത്തെ രാജ്യവുമായിരിക്കും കാനഡ. നിലവില്‍, യുഎഇ, ഖത്തര്‍, കുവൈത്ത്, ഒമാന്‍, കെഎസ്എ, ബഹ്റൈന്‍, സിംഗപ്പൂര്‍, മലേഷ്യ, യുഎസ്എ, യുകെ, കാനഡ, ഇന്ത്യ എന്നിവിടങ്ങളില്‍ വ്യാപിച്ചുകിടക്കുന്ന 335-ലധികം ഷോറൂമുകളുടെ വിപുലമായ സാന്നിധ്യം ബ്രാന്‍ഡിനുണ്ട്.
|
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ ഇന്റര്‍നാഷണല്‍ ഓപ്പറേഷന്‍സ് മാനേജിങ്ങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദിന്റെ സാന്നിധ്യത്തില്‍ ഒന്റാരിയോയുടെ അസോസിയേറ്റ് മിനിസ്റ്റര്‍ ഓഫ് ബിസിനസ് നിന ടാംഗ്രി ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഡയറക്ടര്‍ ഓഫ് ഫിനാന്‍സ് ആന്റ് അഡ്മിനിസ്ട്രേഷന് അമീര്‍ സിഎംസി, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് നോര്‍ത്ത് അമേരിക്ക റീജ്യണല്‍ ഹെഡ് ജോസഫ് ഈപ്പന്, മറ്റ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് മാനേജ്മെന്റ് ടീം അംഗങ്ങളും, ഉപഭോക്താക്കളും, അഭ്യുദയകാംക്ഷികളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
‘മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ കാനഡയിലെ ആദ്യ ഷോറൂം തുറക്കുന്നതില്‍ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി. അഹമ്മദ് പറഞ്ഞു. കാനഡയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ ജ്വല്ലറി ബ്രാന്‍ഡ് എന്ന നിലയില്‍ ഇത് ഞങ്ങള്‍ക്ക് ഒരു സുപ്രധാന നാഴികക്കല്ലാണ്. ഗ്രേറ്റര്‍ ടോറോണ്ടോ ഏരിയയില്‍ സ്ഥിതി ചെയ്യുന്ന മിസ്സിസാഗയിലെ ഹാര്‍ട്ട്ലാന്‍ഡ് ടൗണ്‍ സെന്ററിലുളള പുതിയ ഷോറൂം കാനഡയിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂമാണ്. ഇന്ത്യന്‍ ആഭരണങ്ങളുടെ വൈവിധ്യമാര്‍ന്ന കലാവൈഭവത്തെയും, കരകൗശലത്തെയും ആസ്വദിക്കുന്ന ഉപഭോക്താക്കള്‍ക്ക് മുന്നില്‍ ഞങ്ങളുടെ ആഭരണ ശേഖരം അവതരിപ്പിക്കാനുള്ള അതുല്യമായ അവസരമാണ് കാനഡിയിലേക്കുള്ള ബ്രാന്‍ഡിന്റെ പ്രവേശനത്തിലൂടെ സാധ്യമാകുന്നത്. ഈ ചരിത്രനിമിഷം രൂപപ്പെടുത്തുന്നതിനും ലോകത്തെ നമ്പര്‍ വണ്‍ ജ്വല്ലറി റീട്ടെയിലറാവുക എന്ന ഞങ്ങളുടെ ലക്ഷ്യത്തിലേക്ക് ഒരു ചുവട് കൂടി വെയ്ക്കുന്നതിനും ഞങ്ങളെ സഹായിച്ച എല്ലാ ഉപഭോക്താക്കള്‍ക്കും മാനേജ്മെന്റ് ടീം അംഗങ്ങള്‍ക്കും, ,ഷെയര്‍ ഹോള്ഡേര്സിനും, മലബാര്‍ ഗ്രൂപ്പിന്റെ പേരില്‍ നന്ദി അറിയിക്കുന്നതായും എം.പി. അഹമ്മദ് വ്യക്തമാക്കി.
7,800 ലധികം ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന പുതിയ ഷോറൂം കാനഡയിലെ ഏറ്റവും വലിയ ജ്വല്ലറി ഷോറൂമാണ്. 25-ലധികം എക്സ്ക്ലൂസീവ് ബ്രാന്‍ഡുകളില്‍ നിന്നുള്ള 30,000 ത്തിലധികം ഡിസൈനുകള്‍, സ്വര്‍ണ്ണം, വജ്രം, അമൂല്ല്യ രത്നാഭരണങ്ങള്‍ എന്നിവയില്‍ ലഭ്യമാക്കിയിട്ടുണ്ട്. വിപുലമായ ബ്രൈഡല്‍ ജ്വല്ലറി ശേഖരത്തിനൊപ്പം എല്ലാ മുഹൂര്ത്തങ്ങള്ക്കുമിണങ്ങിയ ആഭരണങ്ങളും, ഡെയ്ലി വെയര്‍, ഓഫീസ് വെയര്‍ എന്നിവക്കനുയോജ്യമായ ആഭരണങ്ങളുടെയും വിപുലമായ ശേഖരം പുതിയ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്.
ആഗോളതലത്തില്‍ 12-ാമത്തെ രാജ്യത്തിലേക്കും, നോര്‍ത്ത് അമേരിക്കന്‍ ഭൂഖണ്ഡത്തിലെ രണ്ടാമത്തെ രാജ്യത്തിലേക്കും ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്ന് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ്ങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ക്ക് യുഎസ്എയും, കാനഡയും വളരെയധികം ആകര്‍ഷിക്കുന്ന ലക്ഷ്യസ്ഥാനങ്ങള്‍ ആയതിനാല്‍, വടക്കേ അമേരിക്കന്‍ വിപണി, വലിയ സാധ്യതകള്‍ നല്കുന്നു. ബ്രിട്ടീഷ് കൊളംബിയയെയും കാനഡയിലെ ആല്ബെര്ട്ടയെയും ഉള്‍ക്കൊള്ളുന്ന മേഖലയില്‍ വിശാലമായ വിപുലീകരണ പദ്ധതികള്‍ ഞങ്ങള്‍ക്കുണ്ട്. അതേ സമയം, യുഎസ്എയില്‍, ചിക്കാഗോയിലെ നേപ്പര്വില്ലേ, ലോസ് ആഞ്ചല്‍സിലെ ആര്‍ട്ടിസിയ, ജോര്‍ജിയയിലെ അറ്റ്ലാന്റ എന്നിവിടങ്ങളിലേക്കും പ്രവര്‍ത്തനം വികസിപ്പിക്കാന്‍ ഞങ്ങള്‍ ഒരുങ്ങുകയാണ്. അന്താരാഷ്ട്ര വിപുലീകരണ യാത്രയില്‍ ഞങ്ങള്‍ സുപ്രധാന ചുവടുകള്‍ എടുക്കുമ്പോള്‍, കാനഡയിലെ പുതിയ ഷോറൂമും, യുഎസ്എയിലെ നിലവിലുള്ള ഷോറൂമുകളും വടക്കേ അമേരിക്കന്‍ മേഖലയിലെ ഭാവി സംരംഭങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുമെന്നും ഷംലാല്‍ അഹമ്മദ് പറഞ്ഞു.
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ വിദഗ്ധരായ ഡിസൈനര്‍മാരുടെയും കരകൗശല വിദഗ്ധരുടെയും സഹായത്തോടെ ഉപഭോക്താക്കള്‍ക്ക് അവരുടെ ഇഷ്ടാനുസരണം ആഭരണങ്ങള്‍ ഡിസൈന്‍ ചെയ്യാനുള്ള സൗകര്യവും ഷോറൂം വാഗ്ദാനം ചെയ്യുന്നു. ആഡംബരപൂര്‍ണമായ കസ്റ്റമര്‍ ലോഞ്ച് ഏരിയയും ഷോറൂമില്‍ സജ്ജീകരിച്ചിരിക്കുന്നു, ഇത് ഉപഭോക്താക്കള്‍ക്ക് ആയാസകരവും, സൗകര്യപ്രദവുമായ ജ്വല്ലറി ഷോപ്പിങ്ങ് അനുഭവം സാധ്യമാക്കുന്നു. മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന് ഇതൊരു ചരിത്ര നിമിഷമാണെന്ന് മലബാര്‍ ഗ്രൂപ്പ് വൈസ് ചെയര്മാന് കെ.പി.അബ്ദുല്‍ സലാം പറഞ്ഞു. ആകര്‍ഷകമായ ആഭരണങ്ങളും, സുതാര്യമായ നയങ്ങളും, ആഡംബര സൗകര്യങ്ങളും, കാനഡയിലെ ആഭരണ പ്രേമികളുടെ വൈവിധ്യമാര്‍ന്ന അഭിരുചികളും മുന്‍ഗണനകളും നിറവേറ്റുന്ന നിലയില്‍ തന്ത്രപരമായി സജ്ജീകരിച്ചിരിക്കുന്നതാണ് മിസ്സിസാഗയിലെ ഷോറൂം.


