15
Dec 2023
Wed
15 Dec 2023 Wed
KERALA GOLD PRICE

കുത്തനെ ഉയര്‍ന്ന സ്വര്‍ണ വില അതുപോലെ താഴേക്ക്; രണ്ടു ദിനം കൊണ്ട് 1120 രൂപ ഇടിഞ്ഞു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊച്ചി: കുതിച്ചുയര്‍ന്നു റെക്കോര്‍ഡിട്ട സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിനവും ഇടിവ്. പവന് 320 രൂപയാണ് ഇന്നു കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45,960 രൂപ. ഗ്രാമിന് 40 രൂപ താഴ്ന്ന് 5745 ആയി.ഇന്നലെ ഒറ്റയടിക്ക് പവന് 800 രൂപ കുറഞ്ഞിരുന്നു. രണ്ടു ദിവസം കൊണ്ടുണ്ടായത് 1120 രൂപയുടെ ഇടിവ്.

ആഗോള വിപണിയില്‍ സ്‌പോട്ട് സ്വര്‍ണം വന്‍ ചാഞ്ചാട്ടത്തിലാണ്. തിങ്കളാഴ്ച ഔണ്‍സിന് 2,091 ഡോളര്‍ വരെ കയറിയിട്ടു താഴ്ന്ന് 2029.07 ഡോളറില്‍ വ്യാപാരം അവസാനിപ്പിച്ചു. ഇന്നലെ രാവിലെ വീണ്ടും കയറി 2036.30 ഡോളര്‍ ആയി. നിലവില്‍ ഇതേ നിരക്കിലാണ് വ്യാപാരം തുടരുന്നത്. സ്വര്‍ണ വിലക്കയറ്റം ഉടന്‍ അവസാനിച്ചേക്കില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. 2024ന്റെ മദ്ധ്യത്തോടെ രാജ്യാന്തര വില 2,200 ഡോളര്‍ ഭേദിച്ചേക്കുമെന്ന് നിരീക്ഷകര്‍ പറയുന്നു. അതോടെ, കേരളത്തിലെ വില പവന് 55,000 മുതല്‍ 60,000 രൂപ വരെ നിരക്കിലെത്തിയേക്കാം.