തിരുവനന്തപുരം : കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് അയൽവാസികളായ യുവാക്കൾ മരിച്ചു. അരുവിക്കര സ്വദേശികളായ നിധിൻ (21), ഷിബിൻ (18) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം.
|
വെള്ളനാട് നിന്നു കിഴക്കേക്കോട്ടയിലേക്കു പോവുകയായിരുന്നു ബസ്. അരുവിക്കരയിൽ നിന്നും വെള്ളനാട്ടേക്ക് പോവുകയായിരുന്നു യുവാക്കൾ. അരുവിക്കര പഴയ പൊലീസ് സ്റ്റേഷന് സമീപത്ത് വച്ചാണ് അപകടം ഉണ്ടായത്.
ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആണ് മരണപ്പെട്ടത്. സംഭവത്തിൽ അരുവിക്കര പൊലീസ് കേസെടുത്തു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





