27
Dec 2023
Thu
27 Dec 2023 Thu

മകള്‍ക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ സ്‌കൂള്‍ ബസ്സടിച്ച് അമ്മയ്ക്ക് ദാരുണാന്ത്യം

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: പാറശ്ശാലയില്‍ മകള്‍ക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ സ്‌കൂള്‍ ബസ്സിടിച്ച് അമ്മയ്ക്ക് ദാരുണാന്ത്യം. കൊല്ലങ്കോട് വെങ്കഞ്ഞി സ്വദേശിനി പത്മജ (46) ആണ് മരിച്ചത്. പാറശ്ശാല ലോ കോളേജിന് സമീപം ഇന്നലെ വൈകീട്ട് ഏഴരയോടെയായിരുന്നു അപകടം. മകള്‍ക്കൊപ്പം ഡോക്ടറെ കണ്ട് തിരികെ വീട്ടിലേക്ക് പോകുകയായിരുന്നു പത്മജ. ബൈക്കില്‍ സ്‌കൂള്‍ ബസ് തട്ടിയതിനെ തുടര്‍ന്ന് പത്മജ തെറിച്ചുവീണു. റോഡില്‍ കിടന്ന പത്മജയുടെ തലയിലൂടെ ബസ് കയറിയിറങ്ങുകയും ചെയ്തു.
മകള്‍ കൃഷ്ണപ്രിയ നിസ്സാര പരിക്കുകളോടെ പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കന്യാകുമാരി തിരുവട്ടാറിലുള്ള സ്വകാര്യ സ്‌കൂളിന്റെ ബസാണ് അപകടമുണ്ടാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു. അപകടത്തിന് ശേഷം ബസ് നിര്‍ത്താതെ പോയെന്നും ആരോപണമുണ്ട്.