കാഞ്ഞിരപ്പള്ളിയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
|
കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ മരിച്ചു. ഇടക്കുന്നം സ്വദേശി നിജോ തോമസ് (33), ഇരുപത്തിയാറാം മൈല്‍ സ്വദേശി ബിനു പി.പി (44) എന്നിവരാണ് മരിച്ചത്. ഇന്നലെ വൈകീട്ട് മൂന്നരയോടെ ഫയര്‍ സ്റ്റേഷനു സമീപമാണ് അപകടം. മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കട്ടപ്പനയ്ക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഈ റട്ടിലോടുന്ന സെന്റ് ജോര്‍ജ് ബസ്സാണ് ഇവരെ ഇടിച്ചത്.
അപകടത്തില്‍പ്പെട്ട ബിനു സംഭവസ്ഥലത്തു വച്ച് തന്നെ മരിച്ചു. നിജോ ഇരുപത്തിയാറിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





