28
Dec 2023
Tue
28 Dec 2023 Tue

കണ്ണൂരില്‍ യുവതി ഭര്‍തൃവീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍; ദുരൂഹത
കണ്ണൂര്‍: ചൊക്ലിയില്‍ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പെട്ടിപ്പാലം സ്വദേശി ഷഫ്‌ന (26) ആണ് മരിച്ചത്. പുല്ലാക്കരയിലെ ഭര്‍തൃവീട്ടിലെ കിണറ്റിലാണ് ഇന്നലെ മൃതദേഹം കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാരപ്പൊയില്‍ റിയാസിന്റെ ഭാര്യയാണ് ഷഫ്‌ന. നാല് വയസുള്ള മകളുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അസ്വഭാവിക മരണത്തിനു കേസെടുത്ത് ചൊക്ലി പൊലീസ് അന്വേഷണം ആരംഭിച്ചു. പാസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ. അതേസമയം, ഷഫ്‌ന ആത്മഹത്യചെയില്ലെന്ന് അവരുടെ ബന്ധുക്കള്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്.