29
Dec 2023
Fri
29 Dec 2023 Fri

മലപ്പുറം മഞ്ചേരിയിൽ ഭാര്യാപിതാവിനെ മരുമകൻ കുത്തിക്കൊന്നു. പുല്ലാര സ്വദേശി അയ്യപ്പൻ (65) ആണ് മരിച്ചത്. കൊലപാതകശേഷം രക്ഷപ്പെട്ട മകളുടെ ഭർത്താവ് പ്രിനോഷി(45)നെ പൊലീസ് പിടികൂടി. ഇന്നലെ രാത്രിയാണ് സംഭവം. പുലർച്ചയോടൊണ് പ്രതിയെ പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അയ്യപ്പന്റെ മൂത്ത മകൾ രജനിയുടെ ഭർത്താവാണ് പ്രിനോഷ്. മദ്യപിച്ച് വീട്ടിലെത്തിയ പ്രിനോഷ് മകനുമായി വാക്കു തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതു തടയാൻ ശ്രമിക്കുന്നതിനിടെയാണ് അയ്യപ്പന് കുത്തേറ്റത്. അയ്യപ്പന്റെ വയറിലും തലയിലുമാണ് കുത്തേറ്റത്. ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ആക്രമണം തടയാൻ ശ്രമിച്ച രജനിക്കും കുത്തേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്. പുലർച്ചെ മൂന്നു മണിയോടുകൂടിയാണ് പ്രതിയെ മഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് പിടികൂടിയത്. പ്രതി സ്ഥിരം മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നയാളാണെന്ന് പൊലീസ് പറയുന്നു.