14
Dec 2023
Sat
14 Dec 2023 Sat

LSS, USS സ്‌കോളര്‍ഷിപ്പ് പരീക്ഷകള്‍ ഫെബ്രുവരി 28ന്; ഇപ്പോള്‍ തന്നെ ഒരുങ്ങുക

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

കോഴിക്കോട്: അടുത്തവര്‍ഷത്തെ എല്‍.എസ്.എസ്, യു.എസ്.എസ് സ്‌കോളര്‍ഷിപ്പ് പരീക്ഷകള്‍ ഫെബ്രുവരി 28ന് നടക്കും. ഒന്നാം പേപ്പര്‍ രാവിലെ 10.15 മുതല്‍ 12 വരെയും, രണ്ടാം പേപ്പര്‍ ഉച്ചയ്ക്ക് 1.15 മുതല്‍ 3.00 മണിവരെയുമാണ് നടക്കുക. ജനുവരി 12 മുതല്‍ 22 വരെ സ്‌കൂള്‍ വഴി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. വിജ്ഞാപനം പരീക്ഷാഭവന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. എല്‍.എസ്.എസിന് 60 ശതമാനം മാര്‍ക്കും, യു.എസ്.എസിന് 70 ശതമാനം മാര്‍ക്കും നേടുന്നവര്‍ക്കാകും സ്‌കോളര്‍ഷിപ്പ് ലഭിക്കുക.

നാല് വര്‍ഷത്തിന് ശേഷമാണ് ഈ പരീക്ഷകള്‍ ഷെഡ്യൂള്‍ അനുസരിച്ച് ഫെബ്രുവരിയില്‍ നടക്കുന്നത്. കോവിഡ് തുടങ്ങിയ ശേഷം കഴിഞ്ഞ രണ്ട് തവണയും അധ്യയന വര്‍ഷം കഴിഞ്ഞായിരുന്നു പരീക്ഷ.