22
Dec 2023
Tue
22 Dec 2023 Tue

ദോഹ : കോഴിക്കോട് അരയിടത്തുപാലം സ്വദേശിയെ ദോഹയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പാറച്ചോട്ടിൽ സുബീഷി(44)നെയാണ് ദോഹ നുഐജയിൽ താമസ സ്ഥലത്തിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. നുഐജയിൽ ഹിലാൽ ഓട്ടോ ഇലക്ട്രിക്കൽ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാര്യയുമായി ബന്ധം വേർപെടുത്തിയ സുബീഷിന് ഒരു മകനുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഖത്തർ കെ.എം.സി.സി അൽ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മറ്റി രംഗത്തുണ്ട്.