02
Dec 2023
Wed
02 Dec 2023 Wed

ഭാര്യയുമായി സംസാരിച്ചിരിക്കെ കുഴഞ്ഞു വീണു; കെ.എം.സി.സി നേതാവ് യൂനുസ് കക്കാട്ട് മക്കയില്‍ മരിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മക്ക: ഭാര്യയുമായി സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞു വീണ KMCC നേതാവ് യൂനുസ് കക്കാട്ട് മക്കയില്‍ മരിച്ചു. എറണാകുളം വാഴക്കാല സ്വദേശിയാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് രാവിലെ സുബഹി നമസ്‌കാരത്തിന് ശേഷം ഭാര്യയുമായി സംസാരിച്ചിരിക്കെ കുഴഞ്ഞു വീണത്. ഉടന്‍ യൂനുസിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അതീവ ഗുരുതരാവസ്ഥയില്‍ കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയിലെ ഐസിയു വെന്റിലേറ്ററില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

മക്ക കെ.എം.സി.സിയുടെ പ്രവര്‍ത്തന രംഗത്തും വര്‍ഷങ്ങളായി ഹജ്ജ് സേവന രംഗത്തും സജീവ സാന്നിധ്യമായിരുന്നു യൂനുസ്. ഭാര്യ ആരിഫ മക്കയിലെ അല്‍നൂര്‍ ഹോസ്പിറ്റലില്‍ നഴ്‌സ് ആണ്. മകള്‍ സഫയും മകന്‍ ആസിഫും മക്കയില്‍ ഉണ്ട്. മരണാനന്തര നടപടികള്‍ പൂര്‍ത്തീകരിച്ച് മയ്യത്ത് മക്കയില്‍ ഖബറടക്കുമെന്ന് കെ.എം.സി.സി നേതാക്കള്‍ അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക