05
Dec 2023
Thu
05 Dec 2023 Thu

കെവി തോമസിന് 12.5 ലക്ഷം ഓണറേറിയമായി നല്‍കി സര്‍ക്കാര്‍; ഉത്തരവിറങ്ങി

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തിരുവനന്തപുരം: കോണ്‍ഗ്രസിനോട് പിണങ്ങി പാര്‍ട്ടിവിട്ടെത്തിയ ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസിന് 12.5 ലക്ഷം ഓണറേറിയം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയാണ് പണം അനുവദിച്ചത്. 4 സ്റ്റാഫുകളുടെ ശമ്പളം ഉള്‍പ്പെടെയാണ് പണം അനുവദിച്ചിരിക്കുന്നത്.

മുന്‍ കേന്ദ്ര ഭക്ഷ്യമന്ത്രി കൂടിയായ പ്രൊഫ കെവി തോമസിന് പ്രതിമാസം ഒരു ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ഓണറേറിയം നിശ്ചയിച്ചിരിക്കുന്നത്. ഓണറേറിയത്തിന് പുറമെ മൂന്ന് സ്റ്റാഫുകളെയും ഒരു ഡ്രൈവറെയും ഡല്‍ഹിയില്‍ പ്രൊഫ കെവി തോമസിനായി നിയമിച്ചിട്ടുണ്ട്. ജൂണ്‍ മാസം വരെ ഓണറേറിയം നേരത്തെ അനുവദിച്ചിരുന്നു. ബാക്കി തുക അനുവദിച്ചാണ് ഇപ്പോള്‍ ഉത്തരവിറങ്ങിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്നാണ് കെവി തോമസ് കോണ്‍ഗ്രസ് വിട്ടത്. പിന്നാലെ സിപിഎം വേദികളില്‍ അദ്ദേഹം പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഇപ്പോള്‍ സിപിഎമ്മുമായി സഹകരിക്കുകയാണ്. 2023 ജനുവരി 18നാണ് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി സ്ഥാനം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. നേരത്തെ ഓണറേറിയം അനുവദിച്ചത് വിവാദമായിരുന്നു.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക