30
Dec 2023
Sun
30 Dec 2023 Sun

‘ചോദിച്ചത് അച്ഛന്റെ പോക്കറ്റിലെ പണമല്ല’; കേന്ദ്രമന്ത്രി നിര്‍മലയോട് ഉദയനിധിയുടെ മാസ് ഡയലോഗ്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചെന്നൈ: പ്രളയദുരിതത്തില്‍പ്പെട്ടതിനാല്‍ സഹായം ചോദിച്ച തമിഴ്‌നാട് സര്‍ക്കാരിനോട്, വിസമ്മതം അറിയിച്ച കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന് മാസ് ഡയലോഗ് മറുപടിയുമായി മന്ത്രിയും നടനുമായ ഡി.എം.കെ നേതാവ് ഉദയനിധി സ്റ്റാലിന്‍. കേന്ദ്രമന്ത്രിയുടെ അച്ഛന്റെ സ്വത്തില്‍നിന്നല്ല പണം ചോദിച്ചതെന്നാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകന്‍കൂടിയായ ഉദയനിധി കൊടുത്ത മറുപടി. ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസഹായം ചോദിച്ച തമിഴ്‌നാടിനോട്, കേന്ദ്രം എ.ടി.എം അല്ലെന്ന നിര്‍മലാ സീതാരാമന്റെ പ്രതികരണമാണ് ഉദയനിധിയെ ചൊടിപ്പിച്ചത്. ജനങ്ങളടച്ച നികുതിയില്‍നിന്ന് അര്‍ഹിക്കുന്ന വിഹിതമാണ് ചോദിച്ചതെന്നും അദ്ദേഹം പറഞ്ഞു. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ഇതിന് നിര്‍മല മറുപടി നല്‍കി.

ഡിസംബര്‍ അവസാനത്തിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം, നഷ്ടപരിഹാരമായി ആറായിരം കോടി രൂപ വേണം എന്നാണ് തമിഴ്‌നാട് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നത്. ഇതിനുള്ള മറുപടി നല്‍കവെ കേന്ദ്രം എടിഎം മെഷിനല്ലെന്ന് നിര്‍മല പറഞ്ഞിരുന്നു. പ്രളയ ദുരിതാശ്വാസത്തേക്കാള്‍ മുഖ്യമന്ത്രി സ്റ്റാലിന് ഡല്‍ഹിയിലെ ഇന്‍ഡ്യ സഖ്യത്തിന്റെ യോഗമായിരുന്നു പ്രധാനമെന്നും അവര്‍ കുറ്റപ്പെടുത്തിയിരുന്നു.